Today: 02 Apr 2025 GMT   Tell Your Friend
Advertisements
പ്രവാസികള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ ഗവണ്‍മെന്റ്
Photo #1 - India - Otta Nottathil - india_helps_nris
ഇന്ത്യന്‍ ഗവണ്മെന്‍റിന്‍റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര ശ്രമങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ മോചനത്തിനും അവര്‍ക്ക് മാപ്പു ലഭിക്കുന്നതിനും സഹായകമായി. യുഎഇ 500 ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കിയതാണ് ഏറ്റവും പുതിയ ഉദാഹരണം. ഇന്ത്യയും ഈ ഗള്‍ഫ് രാജ്യവും തമ്മിലുള്ള കരുത്തുറ്റ ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടി.

2014 മുതല്‍, പ്രധാനമന്ത്രി മോദിയുടെ നേതൃത്വം വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. നയതന്ത്ര ചര്‍ച്ചകളിലൂടെയും ഉന്നതതല ഇടപെടലുകളിലൂടെയും വിദേശത്ത് തടവിലാക്കപ്പെട്ട ഏകദേശം 10,000 ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് രാജ്യം ഉറപ്പാക്കി.

പൗരന്മാര്‍ മോചിപ്പിക്കപ്പെട്ട പ്രധാന സംഭവങ്ങള്‍:

* യുഎഇ 2,783 ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി:

2025: ഇക്കൊല്ലത്തെ റംസാന് മുന്നോടിയായി, 500ലധികം ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി.

2024: ഈദ് അല്‍ ഫിത്തറിനും യുഎഇ ദേശീയ ദിനത്തിനും മുന്നോടിയായി, 944 ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി.

2023: 2023~ല്‍ യുഎഇ അധികൃതര്‍ 700ലധികം ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി.

2022: ആകെ 639 ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി.

* സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുടെ മോചനം:

2019: ഇന്ത്യാ സന്ദര്‍ശന വേളയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ഇത് ഇന്ത്യയുടെ സുപ്രധാന നയതന്ത്ര വിജയമായി അടയാളപ്പെടുത്തി.

* ഇന്ത്യന്‍ നാവികസേനയിലെ വിമുക്തഭടന്മാരെ ഖത്തര്‍ മോചിപ്പിച്ചു:

2023: ഇന്ത്യന്‍ നാവികസേനയിലെ എട്ട് വിമുക്തഭടന്മാരെ ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യാ ഗവണ്മെന്‍റിന്‍റെ നയതന്ത്ര ഇടപെടല്‍ അവരുടെ ശിക്ഷകളില്‍ ഇളവു ലഭിക്കുന്നതിനു കാരണമായി. തുടര്‍ന്ന് അവരില്‍ ഭൂരിഭാഗം പേരെയും വിട്ടയച്ചു.

* ഇറാന്‍ മോചിപ്പിച്ച ഇന്ത്യന്‍ തടവുകാര്‍:

2024: ഇറാന്‍ ആകെ 77 ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിച്ചു.

2023: 12 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 43 ഇന്ത്യക്കാരെ ഇറാന്‍ വിട്ടയച്ചു.

* ബഹ്റൈന്‍ 250 ഇന്ത്യന്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കി:

2019: പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശന വേളയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന 250 ഇന്ത്യക്കാരെ ബഹ്റൈന്‍ ഗവണ്മെന്‍റ് മോചിപ്പിച്ചു.

* കുവൈറ്റ് ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു:

2017: നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം കുവൈറ്റ് അമീര്‍ 22 ഇന്ത്യക്കാരെ മോചിപ്പിക്കുകയും 97 പേര്‍ക്ക് ശിക്ഷ ഇളവ് നല്‍കുകയും ചെയ്തു.

* ശ്രീലങ്കയില്‍നിന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മോചനം:

പതിവ് ഇടപെടലുകള്‍: ശ്രീലങ്ക തടവിലാക്കിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇരു ഗവണ്മെന്‍റും തമ്മിലുള്ള ചര്‍ച്ചകളെ തുടര്‍ന്ന് നിരവധി തവണ വിട്ടയച്ചു. 2014 മുതല്‍ ആകെ 3,697 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിട്ടുണ്ട്.

* ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും തടവുകാരെയും പാകിസ്ഥാന്‍ മോചിപ്പിച്ചു:

2014 മുതല്‍ നടത്തിയ നിരന്തരമായ നയതന്ത്ര ശ്രമങ്ങള്‍ 2,639 മത്സ്യത്തൊഴിലാളികളെയും 71 തടവുകാരെയും മോചിപ്പിക്കാന്‍ സഹായിച്ചു.
- dated 01 Apr 2025


Comments:
Keywords: India - Otta Nottathil - india_helps_nris India - Otta Nottathil - india_helps_nris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us